വിസ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം ; പുതിയ പ്രഖ്യാപനവുമായി യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി : പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ വിസ നിയമത്തില്‍ പുതിയ പ്രഖ്യാപനവുമായി യുഎഇ. വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികളെയും പിഴ (ഓവര്‍ സ്റ്റേ ഫൈന്‍)യില്‍ നിന്ന് ഒഴിവാക്കിയതായി യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. യുഎഇ ഫോറിനേഴ്‌സ് റെസിഡന്‍സി ആന്‍ഡ് എന്‍ട്രി ലോ പ്രകാരം കാലാവധി കഴിഞ്ഞ താമസ വിസയിലും സന്ദര്‍ശക വിസയിലും യുഎഇയില്‍ തുടരുന്ന പ്രവാസികളെ മൂന്നു മാസത്തേക്കാണ് പിഴയില്‍ നിന്ന് ഒഴിവാക്കിയത്. എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയില്‍ മേലുള്ള പിഴകളും അടയ്‌ക്കേണ്ടതില്ല.  ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി (എഫ്എഐസി) വക്താവ് ബ്രിഗേഡിയര്‍ ഖമിസ് അല്‍ കഅബിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്.

മാര്‍ച്ച് ഒന്നു മുതല്‍ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കാണ് പിഴ ഇളവിന് അവസരം. ഇവര്‍ക്ക് എഫ്എഐസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഒഴിവാക്കാം. മാര്‍ച്ച് 18 മുതല്‍ മൂന്നുമാസമാണ് പിഴ ഇല്ലാതെ യുഎഇയില്‍ തുടരാനുള്ള അനുമതി. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് മൂന്നുമാസത്തെ ഗ്രേസ് പീരിയഡിനുള്ളില്‍ യാതൊരു പിഴയും കൂടാതെ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാം. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ഈ പുതിയ നിയമം യുഎഇയിലെ മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...