കര്‍ണാടക : അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ കർണാടക സർക്കാർ റദാക്കി. ഇന്ന് മുതൽ ട്രെയിൻ സർവീസ് ആവശ്യമില്ലെന്നു കാണിച്ച് സർക്കാർ റെയിൽവേക്ക് കത്ത് നൽകി. ബെംഗളൂരുവിൽ വൻകിട കെട്ടിട നിർമ്മാതാക്കളുമായി മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് തുടരണം എന്ന് യെദ്യൂരപ്പ അഭ്യർത്ഥിച്ചിരുന്നു. അഞ്ച് ദിവസങ്ങളിലായി 10 ട്രെയിനുകളാണ് കർണാടക ആവശ്യപ്പെട്ടിരുന്നത്. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് സർക്കാർ നടപടി. റെയിൽവേയുടെ പ്രതികരണം വന്നിട്ടില്ല.
അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ കർണാടക സർക്കാർ റദ്ദാക്കി ; ഇനിയും ട്രെയിന്‍ ആവശ്യമില്ലെന്ന് കാണിച്ച് സർക്കാർ റെയിൽവേക്ക് കത്ത് നൽകി
RECENT NEWS
Advertisment