പാരിപ്പള്ളി : ബസ് സ്റ്റോപ്പില്‍ മോഷണത്തിന് ശ്രമിച്ച അന്തര്‍ സംസ്ഥാന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വള്ളിയൂര്‍ സ്വദേശി ഗീത (35) യെ ആണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കല്‍ ജങ്ഷന് സമീപം കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ വെച്ചാണ് മോഷണശ്രമം ഉണ്ടായത്. കല്ലുവാതുക്കല്‍ നടയ്ക്കല്‍ സ്വദേശി അംബികയുടെ ബാഗില്‍ പണവും മറ്റ് രേഖകളും സൂക്ഷിച്ചിരുന്ന പഴ്സാണ് മോഷണം നടത്തിയത്.
സംശയം തോന്നിയ അംബിക മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെക്കുകയും പാരിപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഗീതയെ ചോദ്യം ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.സുരേഷ് കുമാര്‍, എസ്.രാജേഷ്, സി.പി.ഒ ഡോള്‍മ, സി.പി.ഒ സലാഹുദീന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.