ബസ് സ്റ്റോപ്പില്‍ മോഷണത്തിന് ശ്രമിച്ച അന്തര്‍ സംസ്ഥാന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാരിപ്പള്ളി : ബസ് സ്റ്റോപ്പില്‍ മോഷണത്തിന് ശ്രമിച്ച അന്തര്‍ സംസ്ഥാന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വള്ളിയൂര്‍ സ്വദേശി ഗീത (35) യെ ആണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കല്‍ ജങ്ഷന് സമീപം കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ വെച്ചാണ് മോഷണശ്രമം ഉണ്ടായത്. കല്ലുവാതുക്കല്‍ നടയ്ക്കല്‍ സ്വദേശി അംബികയുടെ ബാഗില്‍ പണവും മറ്റ് രേഖകളും സൂക്ഷിച്ചിരുന്ന പഴ്സാണ് മോഷണം നടത്തിയത്.

സംശയം തോന്നിയ അംബിക മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെക്കുകയും പാരിപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഗീതയെ ചോദ്യം ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബറി‍ന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.സുരേഷ് കുമാര്‍, എസ്.രാജേഷ്, സി.പി.ഒ ഡോള്‍മ, സി.പി.ഒ സലാഹുദീന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...