കൊച്ചി : ബസിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരുക്ക്. തമിഴ്നാട് അളകപ്പാപുരം വിനയ് നഗര്‍ സ്ട്രീറ്റില്‍ പ്രഭാകരന്‍ സേതു (32) ആണ് ബസിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ മടക്കത്താനം അച്ഛന്‍കവലയില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. റോഡരികില്‍ കാത്തു നിന്ന സേതു ബസിനു മുന്നിലേക്കു ചാടി റോഡില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ദേഹത്തുകൂടെ കയറിയിറങ്ങിപ്പോയി. നാട്ടുകാര്‍ ഉടനെ ഇയാളെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ഇയാളെ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബസിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരുക്ക്
RECENT NEWS
Advertisment