ബസിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബസിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരുക്ക്. തമിഴ്നാട് അളകപ്പാപുരം വിനയ് നഗര്‍ സ്ട്രീറ്റില്‍ പ്രഭാകരന്‍ സേതു (32) ആണ് ബസിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ മടക്കത്താനം അച്ഛന്‍കവലയില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. റോഡരികില്‍ കാത്തു നിന്ന സേതു ബസിനു മുന്നിലേക്കു ചാടി റോഡില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ദേഹത്തുകൂടെ കയറിയിറങ്ങിപ്പോയി. നാട്ടുകാര്‍ ഉടനെ ഇയാളെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ഇയാളെ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...