Friday, July 4, 2025 6:25 am

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ അന്യസംസ്ഥാന തൊഴിലാളികള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ അന്യസംസ്ഥാന തൊഴിലാളികള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹത. ചേര്‍ത്തല പള്ളിപ്പുറത്തെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിലെ കോവിഡ് രോഗികളായ അന്യസംസ്ഥാന തൊഴിലാളികളാണ് മുങ്ങിയത്. ആകെ 20 അന്യസംസ്ഥാന തൊഴിലാളികളാണ് പോലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞത്. ഇതില്‍ 10 പേര്‍ കോവിഡ് രോഗികളാണ്.

ഇവരില്‍ ചിലര്‍ ബംഗ്ലാദേശ് പൗരന്‍മാരാണെന്നാണ് വിവരം. എന്നിട്ടും ഇക്കാര്യം മറച്ചു വെക്കുന്നതായാണ് ആക്ഷേപം. ഇവര്‍ പെരുമ്പാവൂരിലേക്ക് പോയതായാണ് പ്രാഥമിക വിവരം. പെരുമ്പാവൂരില്‍ നിന്നാണ് എന്‍ഐഎ കഴിഞ്ഞ ദിവസം അല്‍ക്വയ്ദാ തീവ്രവാദികളെ പിടികൂടിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തൊഴിലാളികളെ കാണാനില്ലെന്ന് ആരോഗ്യവകുപ്പും ചേന്നംപള്ളിപ്പുറം പഞ്ചായത്തും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഗൗരവതരമായ അന്വേഷണം നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ 83 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 79 പേരും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ കമ്പനിയിലും. മറ്റുള്ളവരെ സമീപത്തെ എന്‍ജിനീയറിങ് കോളേജിലുമാണ് പാര്‍പ്പിച്ചിരുന്നത്. ഇതിനിടെയാണ് രോഗികളും അല്ലാത്തവരുമായ അന്യസംസ്ഥാനത്തൊഴിലാളികള്‍ മുങ്ങിയത്. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആരോഗ്യവകുപ്പിനോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ യാതൊരു വിവരവുമില്ല. എത്ര തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ടെന്ന് പോലും യാതൊരു കൃത്യതയുമില്ല. കമ്പനിക്ക് വേണ്ടി ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

ചാടിയപ്പോയവരെ ഉടന്‍ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നും ഇവരെപ്പറ്റി ജാഗ്രത പാലിക്കാന്‍ വേണ്ട വിവരങ്ങള്‍ പോലീസ് പുറത്തു വിടണമെന്നും ആവശ്യം ഉയരുന്നു. കമ്ബനി ചില ഉന്നതരുടെ ബിനാമി ഉടമസ്ഥതയിലുള്ളതാണെന്നും ആക്ഷേപമുണ്ട്. ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും അവര്‍ക്കും പോലും കമ്പനി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. പഞ്ചായത്ത്, കമ്പനിയോട് വിശദീകരണം ചോദിച്ചാല്‍ ചില സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയാണെന്നാണ് വിവരം.

അതിനിടെയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാനക്കാര്‍ ചാടിപ്പോയത്. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ പല കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതികളുണ്ട്. അടുത്തിടെ ജനരോക്ഷം ശക്തമായതോടെ ചെമ്മീന്‍തോട് സംസ്‌ക്കരണ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. വിവാദ മന്ത്രിയുടെ അടുപ്പക്കാരന്റേതായിരുന്നു ഈ സ്ഥാപനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...