കൊവിഡ് പേടി ; ദില്ലിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ പലായനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്തുനിന്ന് കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടങ്ങി. തൊഴിൽ നഷ്ടപ്പെടുന്നതും പട്ടിണിയും ഭയന്നാണ് തൊഴിലാളികളുടെ മടക്കം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെയും തിക്കും തിരക്കുമാണ്.

ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദില്ലി അതിര്‍ത്തിയായ ആനന്ദ് വിഹാര്‍, കൗശാംബി എന്നീ ബസ് സ്റ്റേഷനുകളിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളിലെല്ലാം തിക്കുംതിരക്കുമാണ്. ദില്ലിയിൽ കൂലി വേല ചെയ്യുന്ന തൊഴിലാളികൾ കുടുംബാംഗങ്ങളുമായി നാട്ടിലേക്ക് മടങ്ങുകയാണ്. യുപി, ബീഹാര്‍, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. കൊവിഡിനെക്കാൾ തൊഴിലുണ്ടാകില്ല, പട്ടിണി കിടക്കേണ്ടിവരും എന്ന ആശങ്കയാണ് എല്ലാവര്‍ക്കും.

അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകൾ നിര്‍ത്തില്ലെന്ന് സര്‍ക്കാരുകൾ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വേദനകൾ മുന്നിൽ കണ്ടാണ് ഉള്ള ബസുകളിൽ പിടിച്ച് എത്രയും വേഗം നാട്ടിലെത്താനുള്ള തൊഴിലാളികളുടെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....