പത്തനംതിട്ട: ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയര്‍ ഭക്ഷ്യദിനമായി എഫ്.എ.ഓ. ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 19നാണ് തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്ര ത്തില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങള്‍’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളില്‍ ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റ് പ്രധാന ഘടകമായിരിക്കണം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകള്‍, അവതരണ രീതി എന്നിവയാണ് വിഭവങ്ങളുടെ മൂല്യം നിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍.
ലോക ഭക്ഷ്യ ദിനം 2023 സ്ലോഗന്‍ ആയ ‘ജലമാണ് ഭക്ഷണം, ജലമാണ് ജീവിതം’ എന്നതാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ വിഷയം. പങ്കെടുക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ മൂല്യ വര്‍ദ്ധനവിനെക്കുറിച്ചുള്ള പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. റെസിപ്പി മത്സരത്തിലും പോസ്റ്റര്‍ മത്സരത്തിലും പങ്കെടുക്കുന്നതിന് താല്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഒക്ടോബര്‍ 17ന് മുന്‍പായി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോ സ്‌കൂളില്‍ നിന്നും പരമാവധി 5 കുട്ടികള്‍ക്ക് വീതം മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍:8078572094 ഈമെയില്‍ വിലാസം [email protected] / [email protected]
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന 170 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]