പത്തനംതിട്ട : തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ പത്തനംതിട്ട ജില്ലാ മില്‍മാ ഗ്രാമോത്സവം ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട അഴൂര്‍ റോഡിലുള്ള ഡോ.വര്‍ഗീസ് കുര്യന്‍ നഗറില്‍ നടക്കും. ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 11 മണിക്ക് സി.ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും.
ഫെബ്രുവരി എട്ടിന് 11 മണിക്ക് നടക്കുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കും. വീണാ ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ശില്‍പശാലകള്‍, ഡയറി എക്സിബിഷന്‍, സമ്മേളനങ്ങള്‍, അവാര്‍ഡ്ദാനം, കലാപരിപാടികള്‍ എന്നിവയും മില്‍മാ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കും.