മില്‍മാ ഗ്രാമോത്സവം ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ പത്തനംതിട്ട ജില്ലാ മില്‍മാ ഗ്രാമോത്സവം ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട അഴൂര്‍ റോഡിലുള്ള ഡോ.വര്‍ഗീസ് കുര്യന്‍ നഗറില്‍ നടക്കും. ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 11 മണിക്ക്  സി.ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും.

ഫെബ്രുവരി എട്ടിന് 11 മണിക്ക്  നടക്കുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കും. വീണാ ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ശില്‍പശാലകള്‍, ഡയറി എക്സിബിഷന്‍, സമ്മേളനങ്ങള്‍, അവാര്‍ഡ്ദാനം, കലാപരിപാടികള്‍ എന്നിവയും മില്‍മാ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...