Saturday, May 11, 2024 2:35 pm

പാൽ സംഭരണം കുറഞ്ഞു ; ഓണ വിപണിയെ ബാധിക്കാതിരിക്കാൻ പാൽ പുറത്തു നിന്നെത്തിക്കുമെന്ന് മിൽമ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച്‌ പാല്‍ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടികള്‍ തുടങ്ങിയതായി മില്‍മ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ എത്തിക്കാന്‍ നീക്കം തുടങ്ങിയതായി മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. കേരളത്തില്‍ മില്‍മയുടെ പാല്‍ സംഭരണത്തില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മില്‍മയുടെ നീക്കം. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിന സംഭരണത്തില്‍ 50,000 ലിറ്റര്‍ കുറവ് അനുഭവപ്പെടുന്നതായി മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.

ഉത്പാദനത്തിലെ കുറവിനൊപ്പം അങ്കണവാടികളിലേക്ക് പാല്‍ നല്‍കേണ്ടി വരുന്നതും പാല്‍ ലഭ്യത കുറയാന്‍ ഇടയാക്കുന്നതായി മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. ആവശ്യം മുന്നില്‍ക്കണ്ട് ഓണ ദിവസങ്ങളില്‍ പ്രതിദിനം 7 ലക്ഷം ലിറ്റര്‍ പാല്‍ അധികമായി എത്തിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. തമിഴ‍്‍നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അധികം പാല്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്. പാല്‍ ലഭ്യത കുറഞ്ഞതോടെ കരുതലെന്ന നിലയില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം മില്‍മ കുറച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി അധികാരത്തില്‍ വരില്ല ; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

0
നൃൂഡൽഹി : പ്രധാനമന്ത്രി മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഒരു...

സലാലയില്‍ വാഹനാപകടം ; മലപ്പുറം സ്വദേശി മരിച്ചു

0
ഒമാൻ : സലാലയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട്...

വിവാദ വിവാഹസത്കാരം ; രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ല, വിമർശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്...

അഞ്ച് വയസുകാരനെ ലൈഗികമായി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
ധാരാവി: 5 വയസുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ....