മില്‍മ പാലില്‍ കോടാകാതിരിക്കാന്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്ക് മറുപടിയുമായി മില്‍മ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മില്‍മ പാലില്‍ കോടാകാതിരിക്കാന്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്ക് മറുപടിയുമായി മില്‍മ. മില്‍മപാലില്‍ കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപവുമായി പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മീഷനെയാണ് സമീപിച്ചത്. പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കളായ ഹൈഡ്രജന്‍ പെറോക്‌സൈഡും കാസ്റ്റിക് സോഡയും ചേര്‍ക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇയാള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ മില്‍മ അധികൃതരോട് വിശദീകരണം തേടി.

പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ മറുപടി നല്‍കി. മില്‍മ പാല്‍ സംഭരിക്കുന്ന കാനുകള്‍ വൃത്തിയാക്കുന്നതിനായി വീര്യം കുറഞ്ഞ ഹൈഡ്രജന്‍ പെറോക്‌സൈഡും കാസ്റ്റിക് സോഡയും ഉപയോഗിക്കാറുണ്ട്. ഇത് പാലില്‍ ഉപയോഗിക്കാറില്ല.

രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയിട്ടാണ് കാനുകളില്‍ വീണ്ടും പാല്‍ സംഭരിക്കുന്നതെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഹൈഡ്രോജന്‍ പെറോക്‌സൈഡ് എന്ന രാസവസ്തു അണുനാശിനിയാണ്. സോഡിയം കാര്‍ബണേറ്റ്, ബൈ കാര്‍ബണേറ്റ് എന്നിവ കാനിലെ അണുക്കളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാനില്‍ നിന്ന് ശേഖരിച്ച പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ സാന്നിധ്യമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് കേസ് തീര്‍പ്പാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...