തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. അന്തിമ തീരുമാനം നാളെ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ് പറഞ്ഞു. മില്‍മ സമരത്തില്‍ ഇന്ന് വൈകിട്ടാണ് ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച നടന്നത്. സിഐടിയുസി ഐഎന്‍ടിയുസി നേതാക്കളുമായി മില്‍മ ചെയര്‍പേഴ്സണും എംഡിയുമാണ് ചര്‍ച്ച നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ മില്‍മ പ്ലാന്റുകളിലാണ് തൊഴിലാളികള്‍ സമരം നടത്തിയത്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പ്ലാന്റുകളില്‍ നിന്ന് വാഹനം പുറത്ത് പോകാതായതോടെ മൂന്നു ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമായിരുന്നു.
ഉയര്‍ന്ന തസ്തികയില്‍ ഉള്ളവര്‍ക്ക് മാത്രം സ്ഥാനക്കയറ്റം നല്‍കുന്നുവെന്നും,നാലുവര്‍ഷമായി സാധാരണ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു തൊഴിലാളികളുടെ സമരം.തിരുവനന്തപുരം അമ്പലത്തറയിലും,കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎന്‍ടിയുസി , സിഐടിയു പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ആറുമണി മുതലാണ് സമരം ആരംഭിച്ചത്. പാലുമായി പോകേണ്ട ലോറികള്‍ ജീവനക്കാര്‍ തടഞ്ഞു. ആറുമണിവരെ പാലുമായി ലോറികള്‍ പോയതുകൊണ്ട് രാവിലെ പാല്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ പാലക്ഷാമം നേരിട്ട് തുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ മൂന്ന് ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമാകുമെന്ന സാഹചര്യമുണ്ടായതോടെയാണ് ചര്‍ച്ച നടന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1