വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം ജെ ജോണ്‍സന്‍, ഫിലിപ്പ് കെ കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
2021ല്‍ വിവാഹ മോചന കേസില്‍ നിയമസഹായം തെടിയെത്തിയ യുവതിയെ അഭിഭാഷകന്‍ മദ്യം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഭാര്യയെ പോലെ സംരക്ഷിക്കാമെന്നും മകളുടെ തുടര്‍ വിദ്യാഭ്യാസം നോക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞതായി അതിജീവിത ആരോപിച്ചു. കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും പറയുന്നു.

കേസില്‍ ഹൈക്കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബറില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തടഞ്ഞിരുന്നു. മെയ് ആറിനാണ് അഭിഭാഷകരെ അറസ്റ്റു ചെയ്തത്. ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്. അതിജീവിതയേയോ കേസിലെ സാക്ഷികളെയോ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സുഹൃത്തുമായ അഭിഭാഷകനും പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. ഒന്നാം പ്രതിക്കെതിരെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി ചിദംബരേഷാണ് അതിജീവിതയ്ക്കുവേണ്ടി ഹാജരായത്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...