Tuesday, May 6, 2025 9:31 am

ഒത്തുതീര്‍പ്പിന് ശ്രമമില്ല ; സമരം കടുപ്പിക്കുമെന്ന് മില്‍മ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ ജീവനക്കാര്‍. സമരം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചന. പാല്‍വിതരണം സംസ്ഥാനവ്യാപകമായി തടസ്സപ്പെടാന്‍ സാധ്യത. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ച് ഐഎന്‍ടിയുസി, സിഐടിയു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായാണ് സമരം. രാവിലെ തുടങ്ങിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. മില്‍മയുടെ അമ്പലത്തറ കേന്ദ്രത്തിലാണ് രാവിലെ സമരം തുടങ്ങിയത്. പാല്‍കൊണ്ടുവന്ന ലോറികള്‍ക്ക് ലോഡ് ഇറക്കാനായില്ല. സമാന്തരമയി കൊല്ലം , പത്തനംതിട്ട കേന്ദ്രങ്ങളിലും സമരം ആരംഭിച്ചു. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഇന്നലെ മില്‍മ ആസ്ഥാനത്ത് ഓഫിസര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം ചെറുക്കാന്‍ ശ്രമിച്ച നാല്‍പ്പത് ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്തതാണ് പെട്ടന്ന് സമരത്തിലേക്ക് നീങ്ങാന്‍ ഇടയാക്കിയത്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചത്. സമരംതീര്‍ന്നില്ലെങ്കില്‍ പാല്‍വിതരണത്തെ ബാധിക്കുമെന്ന് മാത്രമല്ല പാല്‍എടുക്കാതിരുന്നാല്‍ ക്ഷീരകര്‍ഷകരും ബുദ്ധിമുട്ടിലാകും .

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂർ – മുണ്ടക്കയം കെ.എസ്ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

0
ചെങ്ങന്നൂർ : പുതിയതായി ആരംഭിച്ച ചെങ്ങന്നൂർ - മുണ്ടക്കയം കെ.എസ്ആർ.ടി.സി...

പുലിപ്പല്ല് കേസിൽ കുടുങ്ങി വനംവകുപ്പ് ; ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

0
കൊച്ചി: പുലിപ്പല്ലുമായി റാപ്പർ വേടനെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്ത സംഭവവുമായി...

കോഴഞ്ചേരിയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി

0
കോഴഞ്ചേരി : ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ്...

ഷാജൻ സ്കറിയയെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത് : MJWU നാഷണൽ പ്രസിഡൻ്റ്...

0
കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയയെ...