മിൽമ പാലിന് വില കൂട്ടില്ല ; ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തിൽ വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.

പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാല്‍ വില കൂട്ടാത്തതിനെതിരെ ചില യൂണിയനുകള്‍ യോഗത്തില്‍ തന്നെ എതിര്‍പ്പറിയിച്ചു. വില കൂട്ടാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖലാ യൂണിയന്‍ ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...