മിനികൂപ്പർ അപകടം : റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക് ഇതുസംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി. അപകടം നടന്ന സിയാൽ-അത്താണി എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് അനുവദനീയ വേഗപരിധി.

ഇത് ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് മൂന്നു പേരുടെ ജീവനെടുത്ത അപകടം. കർണാടകയിലെ കുടക് സ്വദേശി ഇയ്യാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ഒരു ആഡംബരക്കാർ ഇടിച്ചുകയറുകയായിരുന്നു.

വിമാനത്താവള റോഡിലെ കഫേയിൽനിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. ഖത്തർ എയർവേസ് വിമാനത്തിലെത്തിയ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിന്റെ കാറാണ് സ്‌കൂട്ടറിലിടിച്ചത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22...

കർണാടകയിൽ ന്യൂനപക്ഷ സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം വരെ സർക്കാർ ഗ്രാൻ്റ്

0
ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകുന്നതിനായി രണ്ട് പുതിയ ഗ്രാന്റ്-ഇൻ-എയ്ഡ് പദ്ധതികൾ...

സിജെപിക്ക് എതിരായ സരിന്റെ പരാമർശം : സിപിഎമ്മിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ്...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് പിഴവ് : വിശദീകരണം തേടി റെയിൽവേ

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ് വന്ന സംഭവത്തിൽ...