എറണാകുളം : ആള്‍ക്കൂട്ടത്തിനിടയിലേക്ക് മിനിലോറി ഇടിച്ചുകയറി അപകടം. എറണാകുളത്തെ ടൗണ്‍ ഹാളിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ആളുകയുടെ ഇടയിലേക്ക് ഇടിച്ച് കയറിയത്. നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ആള്‍ക്കൂട്ടത്തിനിടയിലേക്ക് മിനിലോറി ഇടിച്ചുകയറി : അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്
RECENT NEWS
Advertisment