മാസ്‌ക്ക് നിര്‍മ്മിച്ച് സൗജന്യമായി വിതരണം ചെയ്ത് ഓള്‍ കേരള ടെയിലേഴ്സ് അസോസിയേഷന്‍ മാതൃകയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു പ്രധാനമായി ഉപയോഗിക്കേണ്ട മാസ്‌ക്ക് നിര്‍മ്മിച്ച് അധികൃതര്‍ക്കു നല്‍കി മാതൃകയാകുകയാണ് ഓള്‍ കേരള ടെയിലേഴ്സ് അസോസിയേഷന്‍(എ.കെ.ടി.എ) ഭാരവാഹികള്‍. ജില്ലയില്‍ എ.കെ.ടി.എ 10000 സൗജന്യ തുണി മാസ്‌ക്കുകള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി സേവനത്തില്‍ മുഴുകിയിരിക്കുന്ന വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി തയ്യാറാക്കി നല്‍കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ എ.കെ.ടി.എ അംഗങ്ങള്‍ക്കായി 5000 സൗജന്യ മാസ്‌ക്കുകളും തയ്യാറാക്കുന്നുണ്ട്.

കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് എ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.ജി രാജന്‍, ജോയിന്റ് സെക്രട്ടറി എം.വി ജേക്കബ് എന്നിവര്‍ 500 മാസ്‌ക്കുകള്‍ കൈമാറി. ജില്ലയില്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 250, തിരുവല്ല താലൂക്ക് ആശുപത്രി 500, അടൂര്‍ ജനറല്‍ ആശുപത്രി 250, പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ 300 എന്നിങ്ങനെ സൗജന്യ തുണി മാസ്‌ക്കുകള്‍ സംഘടന വിതരണം നടത്തിക്കഴിഞ്ഞു. ഓള്‍ കേരള ടെയിലേസ് അസോസിയേഷന്‍ സംസ്ഥാനത്ത് മുഴുവനായി സംഘടന അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏഴു ലക്ഷം സൗജന്യ തുണി മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു വിതരണം
നടത്താനാണ് ലക്ഷ്യമിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...