പഞ്ചായത്തുകളിലുടനീളം സ്ഥാപിച്ച എം.സി.എഫുകള്‍ നോക്കുകുത്തികളായി മാറി ; പദ്ധതിക്ക് ചെലവഴിച്ചത്‌ കോടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച മിനി എം.സി.എഫുകള്‍ നാട്ടുകാര്‍ക്ക് ബാധ്യതയാവുന്നതായി പരാതി. അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ വിവിധ പഞ്ചായത്തുകള്‍ വാര്‍ഡുകളില്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) നാട്ടുകാര്‍ക്ക് ബാധ്യതയായി മാറുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നത്. ജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഇടാനായിട്ട് സ്ഥാപിച്ച എം.സി.എഫിലും പുറത്തും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. കൂടാതെ ഇതിനു സമീപം കാടും പടര്‍ന്നു കയറുകയാണ്. വാര്‍ഡുകളിലെ മാലിന്യങ്ങള്‍ എല്ലാം ഒരിടത്ത് ശേഖരിക്കുന്നതിനാണ് എം.സി.എഫ് സ്ഥാപിച്ചത്. ഇവിടെ നിന്നും സംസ്ക്കരണ കേന്ദ്രത്തിലേക്ക് മാലിന്യങ്ങള്‍ മാറ്റുന്ന പദ്ധതിയാണിത്. എന്നാല്‍ പഞ്ചായത്തുകളിലുടനീളം സ്ഥാപിച്ച എം.സി.എഫുകള്‍ നോക്കുകുത്തികളായി ഇതിനോടകം മാറി.

വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ചതും നാട്ടുകാര്‍ എറിഞ്ഞിട്ടു പോകുന്നതുമായ മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിറഞ്ഞു കിടക്കുകയാണ്. സ്ഥലത്ത് കൊതുകുകള്‍ പെരുകുന്ന സ്ഥിതിയും ഇഴജന്തുക്കളുടെ കടന്നു കയറ്റവുമാണ്. നിശ്ചിത തുക ഈടാക്കി ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളില്‍ ശേഖരിച്ച് നീക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ഏതാണ്ടു നിലച്ചതുപോലാണ്. പണം നല്‍കേണ്ടതിനാല്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു. ഇതോടെ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെയാണ് ഇവ പൂട്ടിയിട്ടത്. ഇതിനു ശേഷം മാലിന്യങ്ങള്‍ കവറില്‍ കെട്ടി ഇവയുടെ വെളിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...