മിനി ടാങ്കര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: മിനി ടാങ്കര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. നൂറനാട് ഇടപ്പോണ്‍ പാറ്റൂര്‍ ഇഞ്ചക്കലോ‍ടില്‍ ഇ.കെ.തോമസ്(57), മകള്‍ ‍ഡി. ഫാം വിദ്യാര്‍ഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോണ്‍ റോഡില്‍ പടനിലം ആല്‍മാവ് മുക്കിലായിരുന്നു അപകടം. ജോയിക്കുട്ടിയും മകള്‍ ജോസിയും പടനിലത്തേക്ക് വരുമ്പോള്‍ ഇടപ്പോണ്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മൈല്‍ക്കുറ്റിയില്‍ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് ജോസി മരിച്ചത്.

ബിഎസ്‌സി ഫിസിക്സ് ബിരുദം പൂര്‍ത്തിയാക്കിയ ജോസി കണ്ണൂര്‍ എംജിഎം കോളേജ് ഓഫ് ഫാര്‍മസിയില്‍ ഡി.ഫാം വിദ്യാര്‍ഥിനിയായി ചേര്‍ന്നത് കഴിഞ്ഞദിവസമാണ്. കോളേജിലെ ആവശ്യത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ, മകന്‍: ജോസന്‍ തോമസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...