കോഴിക്കോട് : നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡിസിസി അധ്യക്ഷൻ സി പി മാത്യുവിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി എകെ ശശീന്ദ്രൻ. പ്രകോപനപരമായ വാക്കുകളാണ് സിപി മാത്യു പറഞ്ഞത്. വലിയ ആഴവും വ്യാപ്തിയും ഉള്ള പ്രസ്താവന. വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്നു പറയാതെ പറയുകയാണെന്നും മന്ത്രി ആരോപിച്ചു. ഇടുക്കിയിലെ സവിശേഷത മനസ്സിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ.
സർക്കാരിന് നിയവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ഡിസിസി പ്രസിഡന് പ്രസ്താവന നടത്തിയത് കാര്യങ്ങൾ മനസ്സിലാക്കാതെയല്ല. ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമം. നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും മന്ത്രി ആരോപിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.