സഹോദരിയുടെ മൃതദേഹത്തിനരികിൽ വെച്ച് അനുജത്തി കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹോദരിയുടെ മൃതദേഹത്തിനരികിൽ വെച്ച് അനുജത്തി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് പാലോട്ടുകോണം ലക്ഷംവീട് കോളനിയിലാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തിൽ പരേതനായ ജോൺസന്‍റെ ഭാര്യ രാധ (74) ഇന്നലെ വെളുപ്പിന് 2 മണിക്കാണ് മരണമടഞ്ഞത്. രാധയുടെ മൃതദേഹം കാണാനെത്തിയ അനുജത്തി ശൈലജ (65)ആണ് മൃതദേഹത്തിനരികിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്. ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനിൽ പരേതനായ മണിയന്റെ ഭാര്യയാണ് ശൈലജ.

മരണമറിഞ്ഞ് വെളുപ്പിന് തന്നെ വീട്ടിലെത്തിയ ശൈലജ സഹോദരിയുടെ മൃതദേഹത്തിനരികിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സഹോദരിമാർ തമ്മിൽ വലിയ സ്നേഹത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും അന്ത്യ കർമ്മങ്ങൾ ഒരിടത്ത് തന്നെ നടത്തി. മൃതദേഹങ്ങൾ നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...

ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍...

ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത പ്രതിഷേധം, സാംസ്കാരിക...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...