ന്യൂഡല്‍ഹി : ദില്ലി കേരളാ ഹൗസിൽ വീണ് മന്ത്രി എ.കെ ശശീന്ദ്രന് പരിക്ക്. കൈവിരലുകൾക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കേരളാ ഹൗസിന്റെ പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എൻസിപി യോഗത്തിനായാണ് മന്ത്രി എ.കെ ശശീന്ദ്രൻ ദില്ലി കേരളാ ഹൗസിൽ എത്തിയത്.
കേരളാ ഹൗസിൽ വീണ് പരിക്കേറ്റു – മന്ത്രി എ.കെ ശശീന്ദ്രൻ തിരികെ നാട്ടിലേക്ക്
RECENT NEWS
Advertisment