ചെന്നൈ : ഉദ്യോഗസ്ഥരുടെ പിടിവാശി മന്ത്രി ആന്റണിരാജുവും കുടുംബവും വിമാനത്താവളത്തില്‍ കുടുങ്ങി. രണ്ടു ഡോസ് വാക്‌സിനെടുത്തിട്ടും ആര്‍ ടി പി സി ആര്‍ നെഗറ്റീവ്സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍വിമാനത്താവളത്തില്‍ ദുരനുഭവം നേരിട്ടവരില്‍ മന്ത്രിയും. കഴിഞ്ഞ ദിവസം പോര്‍ട്ട് ബ്ലെയറിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മന്ത്രി ആന്റണി രാജുവിനും കുടുംബത്തിനുമാണ് ബുദ്ധിമുട്ട് നേരിട്ടത്. സ്‌പൈസ് ജെറ്റ് അധികൃതര്‍ക്കെതിരെ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു പരാതി നല്‍കാനാണ് മന്ത്രിയുടെ തീരുമാനം.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് മന്ത്രിയും കുടുംബവും വിമാനത്താവളത്തിലെത്തി യത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെ കൊവിഡ് പരിശോധനയ്ക്ക് മന്ത്രിക്കും കുടുംബത്തിനും രാജ്യാന്തര ടെര്‍മിനലിലേക്ക് പോകേണ്ടി വന്നു. ഒടുവില്‍ നോര്‍ക്ക് റൂട്‌സ് അധികൃതരും തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും ഇടപെട്ടു. തുടര്‍ന്ന് ബോര്‍ഡിംഗിന് ശ്രമിച്ചപ്പോള്‍ വിമാനക്കമ്പനി വീണ്ടും പ്രശ്‌നം സൃഷ്‌ടിക്കുകയായിരുന്നു. മന്ത്രി പരാതി ഉന്നയിച്ചതോടെ ചെന്നൈ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രയ്‌ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രം മതി.