ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിലും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി നടന്ന പ്രീമാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഡോ.അനൂപ് വൈക്കം, ഡോ.ശരത് ചന്ദ്രന്‍, ആശ പ്രദീപ്, രാജേഷ് പൊന്മല, കൊടുവഴങ്ങ ബാലകൃഷ്ണന്‍ എന്നിവര്‍ എടുത്തു. ഞായറാഴ്ച വൈകിട്ട് 4.30 ന് അഡ്.കമ്മറ്റി അംഗം കെ.ആര്‍ മോഹനന്‍ കൊഴുവല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ക്ലാസ്സുകളില്‍ പങ്കെടുത്തവരുടെ അഭിപ്രായ മികവിന് ആലവടക്ക് ശാഖാംഗം മനോഷിന് പാരിതോഷികം നല്‍കി അഭിനന്ദിച്ചു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ യൂണിയന്‍ അഡ്.കമ്മറ്റി അംഗം അനില്‍ അമ്പാടി വിതരണം ചെയ്തു.
ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ്
RECENT NEWS
Advertisment