യാത്രക്കാരെ പെരുവഴിയിലാക്കിയ സ്‌കാനിയ ബസിന്റെ സര്‍വീസ് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസ് തകരാറിലായതിനെത്തുടര്‍ന്ന് തിരുവനന്തപുരം- ബംഗലൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ പെരുവഴിയിലായ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. ബസിന്റെ സര്‍വീസ് പ്രോവൈഡേഴ്‌സിന് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. തകരാറിലായ ബസ് കെഎസ്‌ആര്‍ടിസിയുടേതല്ല. സര്‍വ്വീസ് പ്രോവൈഡേഴ്‌സ് വരുത്തുന്ന വീഴ്ച്ചയ്ക്ക് കെഎസ്‌ആര്‍ടിസി മറുപടി പറയേണ്ടി വരുന്ന അവസ്ഥയാണെന്നും ആന്റണി രാജു കൊച്ചിയില്‍ പറഞ്ഞു.

സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരാണ് ബസ് തകരാറിലായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ ത്യശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ബംഗലൂരുവിലെത്തേണ്ട ബസാണ്. എന്നാല്‍ ബസ് ത്യശൂരില്‍ നിന്ന് പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കാനിയയ്ക്ക് പകരം എസി ലോ ഫ്‌ളോര്‍ ബസിലാണ് യാത്രക്കാരെ കയറ്റി വിട്ടത്. എസി തകരാറിലായതാണ് യാത്ര തടസപ്പെടാന്‍ കാരണമായത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്‌കാനിയ ബസുകള്‍ ഉണ്ടായിരുന്നത്. ഇത് വേഗത്തില്‍ എത്തിയ്ക്കാനും സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് പുലര്‍ച്ചെ വരെ യാത്രക്കാര്‍ക്ക് തൃശ്ശൂരില്‍ തുടരേണ്ടി വന്നു. പ്രതിഷേധവുമായി യാത്രക്കാര്‍ എത്തിയതോടെയാണ് കോഴിക്കോട് നിന്ന് എസി ലോ ഫ്‌ളോര്‍ അയച്ചത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമുള്ള ബദല്‍ ബസുകള്‍ ക്രമീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. പുലര്‍ച്ചെ 3.30 ന് ബസ് ക്രമീകരിക്കുക എന്നത് ശ്രമകരമായ ജോലിയാണെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചതായാണ് വിവരം. തല്‍ഫലമായി, തൃശൂര്‍ ഡിപ്പോയില്‍ രാവിലെ ആറിന് എസി ലോ ഫ്ലോര്‍ ബസ് വരുന്നത് വരെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...