അടൂര്‍ : അതത് സ്ഥലങ്ങളിലെ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അടൂര്‍ നഗര സഭയിലെ 14 ാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ മൃഗാശുപത്രികളുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ മൃഗസംരക്ഷണ വകുപ്പ് വളരെ മുന്നോട്ട് പോയിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
വെറ്ററിനറി സബ് സ്റ്റേഷന് സ്ഥലം വിട്ടു നല്‍കിയ അലക്‌സ് കോട്ടജില്‍ എ.ജി മാത്യുവിനെയും മികച്ച ക്ഷീര കര്‍ഷകരേയും യോഗത്തില്‍ ആദരിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രം നിര്‍മിച്ചത്. യോഗത്തില്‍ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍ പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി പി. വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ബാബു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, വിദ്യാഭ്യാസ കലാകായിക കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. അലാവുദ്ദീന്‍,
കൗണ്‍സിലര്‍മാരായ അനു വസന്തന്‍, അപ്‌സരാ സനല്‍, രാജി ചെറിയാന്‍, വരിയ്‌ക്കോലില്‍ രമേശ് കുമാര്‍, കെ. ഗോപാലന്‍, എ. അനിതാ ദേവി, മൃഗസംരക്ഷണ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ഡി.കെ. വിനുജി, ഡി ഡി പ്ലാനിംഗ് ഡോ.ഗീതാ സനല്‍കുമാര്‍, പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സാമുവേല്‍ കുട്ടി തോമസ്, രജികുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീനാ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.