കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നത് ഒഴിവാക്കാന്‍ തീരുമാനമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിഭാഗത്തു നിന്ന് മണ്ണ് ഒലിച്ചു വരുന്നത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രാ വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കും. പാലത്തിന് സ്ഥിരമായ സംരക്ഷണഭിത്തി ആവശ്യമാണ്.

കഴിഞ്ഞ തവണ പാലത്തിനുണ്ടായ കേടുപാടുകള്‍ ദേശീയപാത വിഭാഗം പരിഹരിച്ചിരുന്നു. സ്ഥിതി നേരിട്ട് കണ്ട് മനസിലാക്കിയെന്നും മന്ത്രി പറഞ്ഞു. സംരക്ഷണ ഭിത്തിയില്‍ ബലപ്പെടുത്താന്‍ ഉപയോഗിച്ച മണ്ണ് ആണ് മഴയത്ത് ഒലിച്ചിറങ്ങിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.രാജേന്ദ്രന്‍ പിള്ള, ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ അജികുമാര്‍, പിഡബ്ലുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി. വിനു തുടങ്ങിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം...