Wednesday, May 14, 2025 6:09 pm

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും അവരുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനും വ്യവസായ വകുപ്പ് നടപടി സ്വീകരിക്കും : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും അവരുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനും വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വ്യാപാര-വ്യവസായ രംഗത്തെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ കേരളാസ് ഇനിഷ്യേറ്റീവ് ടു ട്രാന്‍സ്ഫോം ആന്റ് എമേര്‍ജ് (കൈറ്റ്) ആഭിമുഖ്യത്തില്‍ നടന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികള്‍ക്ക് സഹായമാകുന്ന രീതിയില്‍ നിക്ഷേപ പ്രോത്സാഹന പദ്ധതികള്‍ വ്യവസായ വകുപ്പ് തയ്യാറാക്കി വരികയാണ്. പ്രവാസികള്‍ക്ക് നിക്ഷേപത്തിന് ഭൂമിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ സംവിധാനം ഒരുക്കും. കേരളത്തില്‍ നിലവിലുള്ളതും പുതിയതുമായ വ്യവസായങ്ങള്‍ക്ക് പ്രവാസികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. കാര്‍ഷികമേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി വരികയാണ്. പ്രവാസികള്‍ക്ക് കാര്‍ഷികമേഖലയിലും ഇടപെടാം.

ഉല്‍പ്പാദന വര്‍ദ്ധന, കൂടുതല്‍ തൊഴില്‍, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുകയും അതിലൂടെ പ്രതിസന്ധി മറികടക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് സയന്‍സ്, ബയോ ടെക്നോളജി, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്സ് മേഖലകളില്‍ വലിയ സാധ്യതകള്‍ കേരളത്തിനു മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതുമേഖലയില്‍ വലിയതോതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപത്തിന് സ്വകാര്യമേഖലയ്ക്കും പരമാവധി പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികവിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള വ്യവസായങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കും. എം എസ് എം ഇ മേഖലയെ സംരക്ഷിക്കാന്‍ ഭദ്രത എന്ന പേരില്‍ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. കെ എസ് എസ് ഐ എ പ്രസിഡന്റ് എം ഖാലിദ്, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, ഡോ. ടി പിഎ സേതുമാധവന്‍, പോസറ്റീവ് കമ്മ്യൂണ്‍ എന്റര്‍പ്രെണര്‍ഷിപ്പ് ക്ലബ് സ്ഥാപകന്‍ കെ പി രവീന്ദ്രന്‍ തുടങ്ങി മുന്നൂറോളം പേര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിഭാഷകയെ മർദിച്ച സംഭവം : ബെയ്ലിൻ ദാസിൻ്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ...

ഇടിമിന്നല്‍ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 15, 18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും...

തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും ; കോന്നി എം.എല്‍.എ ജനീഷ് കുമാര്‍

0
കോന്നി : തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു...

ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ...