മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് മന്ത്രി കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് മന്ത്രി കെ.എം ഷാജി. മലയാളികളുടെ ഫുട്ബോളിനോടുള്ള ആവേശം മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സംവിധാനത്തെ മുന്നിൽ നിർത്തി ആരെങ്കിലും തട്ടിപ്പ് നടത്തിയാൽ ‘സർക്കാരിനെ പറ്റിച്ചതാണ്’ എന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഷാജി പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാനും അതിൽ വീഴാതിരിക്കാനുമുള്ള ജാഗ്രത സർക്കാരിനുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

മെസ്സിയുടെ കേരള സന്ദർശനം സംബന്ധിച്ച പ്രതീക്ഷകൾ ഉപയോഗപ്പെടുത്തി ജനങ്ങളുടെ കായിക ആവേശത്തെ സാമ്പത്തിക തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണണമെന്നും ഷാജി ആവശ്യപ്പെട്ടു. മുന്‍ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നോ മന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നോ പറഞ്ഞ് വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം സംഭവങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും കെ.എം. ഷാജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...