വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറക്കുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടായിരുന്നെന്ന് മന്ത്രി കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറക്കുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടായിരുന്നെന്ന് മന്ത്രി കെ.എം ഷാജി. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്ന് തന്നെയാണ് ലീഗിന്‍റെ നിലപാടെന്നും എന്നാൽ, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടേയും വോട്ട് വാങ്ങിയാണ് യുഡിഎഫ് അധികാരത്തിലേറിയതെന്നും ഏതെങ്കിലും പ്രതിഷേധത്തിന്‍റെ പേരിൽ പൊതുതീരുമാനം റദ്ദ് ചെയ്യാനാകില്ലെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു. ടമദ്യനയവുമായി ബന്ധപ്പെട്ട കാബിനറ്റ് തീരുമാനങ്ങളെ ലീഗ് റദ്ദ് ചെയ്യില്ല. ജനാധിപത്യപരമായ സംവിധാനത്തിൽ വിയോജിപ്പുകളൊക്കെ ഉണ്ടായേക്കാം.

വിയോജിപ്പ് ഉള്ളതുകൊണ്ട് തന്നെയാണ് സാദിഖലി തങ്ങൾ അഭിപ്രായം തുറന്നുപറഞ്ഞത്. എങ്കിലും, ഭരണപരമായ കാര്യങ്ങളിൽ ഒരുമിച്ച് പോകുന്ന രീതിയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. വോട്ട് നൽകിയ ജനങ്ങളെ പ്രസിദ്ധീകരിക്കുന്ന ഒരു പാർട്ടിയെന്ന നിലയിൽ, ഞങ്ങളുടെ അഭിപ്രായങ്ങൾ വിയോജിപ്പാണെങ്കിലും പറയുക തന്നെചെയ്യും’. മന്ത്രി വിശദീകരിച്ചു. ഈ വിഷയത്തിൽ മുന്നണിക്കുള്ളിൽ അനാവശ്യ തർക്കങ്ങളുണ്ടാക്കി മുന്നോട്ടുപോകാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും ഷാജി വ്യക്തമാക്കി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തെ ചൊല്ലിയുള്ള എതിർപ്പുകളെയും അസ്വാരസ്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അതെല്ലാം കഴിഞ്ഞെന്നായിരുന്നു മന്ത്രിയുടെ മറുപടി. അദ്ദേഹത്തെ നിയമിച്ചുകഴിഞ്ഞെന്നും വിഷയം അവിടെ തീർന്നെന്നും മന്ത്രി പറഞ്ഞു. ശേഷാദ്രിനാഥന്‍റെ സംഘ്പരിവാർ സ്വഭാവത്തിലുള്ള ഏതെങ്കിലുമൊരു പ്രതികരണം കാണിച്ചുതരാൻ സാധിക്കുമോയെന്ന് മാധ്യമങ്ങളോട് മറുചോദ്യം ഉന്നയിക്കുകയും ചെയ്തു. കൂടാതെ, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ ശിക്ഷ വിധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...