Saturday, July 5, 2025 3:06 pm

തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യം പരിഗണിക്കും : മന്ത്രി കെ.രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പമ്പ : ശബരിമല തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യവും നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ . ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പമ്പ ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പയില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് ഭക്തര്‍ക്ക് സ്‌നാനത്തിന് അനുവാദം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ദര്‍ശനം നടത്തിയശേഷം ഉടന്‍തന്നെ തിരിച്ചിറങ്ങേണ്ടി വരുന്നത് തീര്‍ഥാടകര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൂടി കണക്കിലെടുത്താണ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കുന്നത് പരിഗണിക്കുന്നത്. നിലവില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ 300 മുറികള്‍ നല്‍കാന്‍ കഴിയും. ബാക്കിയുള്ള 200 മുറികളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്. രണ്ടുവര്‍ഷത്തോളം മുറികള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ അറ്റകുറ്റപണികള്‍ നടത്തേണ്ടിവരും. തീര്‍ഥാടകര്‍ക്ക് വിരി വെയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

നീലിമല പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള ഒരുക്കങ്ങള്‍ 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ സ്വാമി അയ്യപ്പന്‍ പാത മാത്രമാണ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത്. ഈ പാതയിലൂടെയാണ് ട്രാക്ടറുകളും കടന്നു പോകുന്നത്. അത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. നീലിമല പാതയില്‍ ആരോഗ്യ വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായി. പോലീസും ഫയര്‍ഫോഴ്‌സും സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കി. എന്നുമുതല്‍ നീലിമല പാതയിലൂടെ കടത്തിവിടാന്‍ കഴിയുമെന്നത് ഉള്‍പ്പെടെയുള്ള അന്തിമ തീരുമാനം എടുക്കുന്നതിനായി ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിടും. കാനനപാതയും ഉപയോഗപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

തീര്‍ഥാടന ആരംഭത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നിലവില്‍ പരിഹരിച്ചു. നിലയ്ക്കലില്‍ ആവശ്യത്തിനുള്ള ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം അഞ്ഞൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. കുടിവെള്ള പ്രശ്‌നവും പരിഹരിച്ചു.

ഡെസ്റ്റ് ബിന്‍ സജ്ജീകരിച്ചു. മൊബൈല്‍ ഫോണ്‍ കവറേജ് പ്രശ്‌നവും പരിഹരിച്ചു. ബിഎസ്എന്‍എല്‍, വോഡാഫോണ്‍-ഐഡിയ, ജിയോ എന്നി സേവനദാതാക്കളുടെ കൂടുതല്‍ ടവറുകള്‍ സ്ഥാപിച്ചു. തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്നവര്‍ക്കും കൊച്ചു കുട്ടികള്‍ക്കും നിലയ്ക്കലും പമ്പയിലും വെര്‍ച്വല്‍ ക്യൂ സമയത്തും പ്രത്യേക പരിഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഞുണങ്ങാര്‍ പാലം നിര്‍മാണ പുരോഗതി മന്ത്രി പരിശോധിച്ചു. കൂടാതെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച മന്ത്രി അവിടത്തെ ശുചി മുറികള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നിലയ്ക്കലും മന്ത്രി സന്ദര്‍ശിച്ചു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്ദഗോപന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. മനോജ് ചരളേല്‍, ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, പമ്പ പോലീസ് സ്‌പെഷല്‍ ഓഫീസര്‍ കെ.വി. സന്തോഷ്, പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ആര്‍. സുമീതന്‍ പിള്ള, പമ്പ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് എ.വിജയന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...

മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി

0
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ...