രണ്ടാം മാറാട് കലാപ കേസില്‍ വിധി പറഞ്ഞ പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രണ്ടാം മാറാട് കലാപ കേസില്‍ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി കത്ത്. ജഡ്ജി എ എസ് അംബികയ്ക്കാണ് ഇന്ന് ഭീഷണിക്കത്തു ലഭിച്ചത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റല്‍ വഴിയാണ് കത്തയച്ചത്. പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നതിനെതിരെയാണ് അജ്ഞാതന്റെ കത്തിലെ പരാമര്‍ശങ്ങള്‍. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് എടുക്കും.

രണ്ടാം മാറാട് കലാപ കേസിലെ രണ്ടു പ്രതികള്‍ക്കു കൂടി പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 95ാം പ്രതി ഹൈദ്രോസ്, 148ാം പ്രതി നിസാമുദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കലാപ ലക്ഷ്യത്തോടെ സ്ഫോടക വസ്തു കൈവശം വെച്ചതിലെ വകുപ്പുകള്‍, മാരകായുധം കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ഹൈദ്രോസിന് രണ്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

ബക്കറ്റും ചൂലും എടുത്തത് ചോദ്യം ചെയ്തപ്പോൾ മർദനമെന്ന് പരാതി ; അയൽവാസികൾക്കെതിരെ പെൺകുട്ടി

0
കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍...