ഉത്തര്‍ പ്രദേശില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. റായ്‌ബറേലിയില്‍ നിന്നുള്ള നിയമസഭാംഗം അദിതി സിംഗാണ് ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദിതി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ മേയ് മാസത്തില്‍  അദിതി സിംഗിനെ കോണ്‍ഗ്രസിന്റെ വനിതാ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.

കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച്‌ ഇവര്‍ രംഗത്തെത്തിയിരുന്നു. ” പുതിയ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് പ്രശ്നമാണ്. നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അവര്‍ക്ക് പ്രശ്നമാണ്. അവര്‍ക്ക് എന്താണ് വേണ്ടത്?. അവരത് വ്യക്തമായി പറയണം. അവര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. രാഷ്ട്രീയവത്കരിക്കാന്‍ വിഷയങ്ങളില്ലാതെ നട്ടംതിരിയുകയാണ് അവര്‍.” – അദിതി സിംഗ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...