കുടകിലെ ആദിവാസി മരണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കുടക്: ദുരൂഹത അവസാനിക്കാതെ കുടകിലെ ആദിവാസി മരണങ്ങൾ. കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. മരിച്ച ആദിവാസികളുടെ റീ പോസ്റ്റുമാർട്ടം ആവശ്യമെങ്കിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ പരിശോധിക്കും. കൂടകിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരം ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്നും കെ രാധാകൃഷ്ണൻ പറ‍ഞ്ഞു. കുറേക്കാലമായി കൃഷിപ്പണിക്ക് വേണ്ടി വയനാട്ടിൽ നിന്ന് ആദിവാസികളെ കൊണ്ടുപോകുന്ന സ്ഥിതിയുണ്ട്.

അങ്ങിനെ കൊണ്ടുപോകുന്ന ആളുകളിൽ ചിലർ മടങ്ങി വരുന്നില്ല എന്ന ആക്ഷേപം ഉണ്ട്. എന്തുകൊണ്ടാണ് അവർ മടങ്ങി വരാത്തത് എന്നത് സംബന്ധിച്ച് കൃത്യമായ ഒരു അന്വേഷണം നടക്കണം. അവിടെയെത്തുന്ന ആളുകൾക്ക് തൊഴിലുടമകൾ പ്രധാനമായും നൽകുന്നത് മദ്യമാണ്. കൃത്യമായ ആഹാരം പലർക്കും ലഭിക്കുന്നില്ല. ഇങ്ങനെ ആരോഗ്യം ക്ഷയിച്ച് മരിക്കുന്നവരും ഉണ്ട്. കൂടുതൽ കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടോ എന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...