തിരുവനന്തപുരം: റവന്യൂ മന്ത്രി കെ രാജൻ വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് രംഗത്തെത്തി. കേന്ദ്രം അവഗണന നൽകിയാലും ദുരന്ത ബാധിതരെ സംസ്‌ഥാന സർക്കാർ ചേർത്തുനിർത്തുമെന്നും, ഇത് ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ സാധ്യമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും, കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് എപ്പോഴാണ് പ്രത്യേക ഫണ്ട് ലഭ്യമാക്കുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ ലെവൽ 3 ദുരന്തത്തിൽ ഉൾപ്പെടുത്തുമോയെന്ന തീരുമാനമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നാണ് സൂചനയെന്നും വ്യക്തമാക്കി. വയനാട് തെരഞ്ഞെടുപ്പിലുൾപ്പെടെ പ്രചരിച്ചിരുന്നത് കേരളത്തിൻ്റെ മെമ്മോറാണ്ടത്തിൽ പിശകുണ്ടെന്നാണെന്നും, എന്നാൽ ഇത് തെറ്റാണെന്ന് കേന്ദ്രമന്ത്രിയുടെ കത്തിലൂടെ വെളിവാകുന്നുണ്ടെന്നും പറഞ്ഞ മന്ത്രി കെ രാജൻ, മുൻകൂറായി തുക നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും ഉപയോഗിക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു. കേന്ദ്രത്തിൻ്റെ നിലപാട് അംഗീകരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അതേസമയം, ഇന്ന് വയനാട് ദുരന്തം സംബന്ധിച്ച ഹർജികളും, സ്വമേധയാ എടുത്ത കേസും ഹൈക്കോടതി പരിഗണിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1