വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ രാജൻ. സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനം. അങ്ങനെയൊരു അഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ല. ജനയുഗം ഓണപ്പതിപ്പിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ലേഖനം സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ജനാധിപത്യപരമായി അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. സംവാദങ്ങളുടെ ഇടം അടക്കേണ്ടതില്ല. ഫാസിസത്തിനെതിരെയാണ് സിപിഐയുടെ നിലപാടെന്നും മന്ത്രി അറിയിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നെന്നു കരുതി സിപിഐയുടെ അഭിപ്രായമാവില്ല. ബിനോയ് വിശ്വത്തിന്റെ വിഭാഗീയത പരാമർശം മാധ്യമങ്ങളുടെ നിരാശ മനസ്സിലാകുന്നുവെന്നും മന്ത്രിയുടെ പ്രതികരണം. പാർട്ടി ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. എവിടെയും വിഭാഗീയത ഇല്ല. വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാൽ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി. വയനാട് മുസ്ലിംലീഗിന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സ്വന്തം കഴിവുകേടുകൾ മറച്ച് സർക്കാരിനെ വിമർശിക്കുന്നു. പിരിച്ച പണംകൊണ്ട് ഒരു മിട്ടായി പോലും വാങ്ങി കൊടുക്കാൻ ലീഗ് തയ്യാറായിട്ടില്ല. നവീൻ ബാബു വിഷയത്തിൽ റവന്യൂ വകുപ്പിന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. അതിൽ മാറ്റമില്ല. കോടതി പറഞ്ഞാൽ അതിന് ചോദ്യംചെയ്യാൻ കഴിയില്ലെന്നും മന്ത്രിയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...