ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഉടമയ്‌ക്കെതിരെ കടുത്ത നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ കടുത്ത നടപടി. ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ആഭ്യന്തര ഓഡിറ്റില്‍ ഇത്തരം ക്രമക്കേടുകളില്‍ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമയില്‍ നിന്ന് ഈടാക്കാനാണ് നീക്കം. അടുത്ത മാസം മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും. സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തിന് ഉള്ളിലും രജിസ്‌ട്രേഷന്‍ ഫീസ് മൂന്ന് വര്‍ഷത്തിന് അകവും ഈടാക്കാം എന്നാണ് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നത്.

ഇതിനായി രജിസ്‌ട്രേഷന്‍, കേരള മുദ്രപ്പത്ര നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. തുടര്‍ നടപടിയായി ഓഡിറ്റ് മാന്വലും അംഗീകരിച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വരികയാണ്. ക്രമക്കേട് കണ്ടെത്താന്‍ ഓഡിറ്റ് ശക്തമാക്കും. റവന്യൂ നഷ്ടത്തിന് ജീവനക്കാര്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആണ് പരിശോധിക്കുക. വിരമിച്ചയാളാണെങ്കിലും കൂട്ട് നില്‍ക്കുന്ന ജീവനക്കാരനെതിരെയും നടപടി വരും. റവന്യൂ നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ഭൂമിയുടെ ഉടമയ്ക്ക് നോട്ടീസ് അയച്ച്‌ ഹിയറിംഗ് നടത്തും.

രജിസ്ട്രേഷന്‍ ഐ ജിക്കും സര്‍ക്കാരിലും അപ്പീല്‍ നല്‍കാന്‍ ഭൂവുടമയ്ക്ക് അവസരമുണ്ടായിരിക്കും. നഷ്ടം കക്ഷികളില്‍ നിന്ന് ഈടാക്കുന്നത് വരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്. നേരത്തെ അണ്ടര്‍ വാല്വേഷന്റെ പരിധിയില്‍ വരാത്ത ക്രമക്കേടുകളുടെ ബാധ്യത സബ് രജിസ്ട്രാര്‍ക്കായിരുന്നു. എന്നാല്‍ മുദ്രപ്പത്രനിയമത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ 33 എ വകുപ്പ് പ്രകാരം അത് സബ് രജിസ്ട്രാറില്‍നിന്ന് ഒഴിവായി ഭൂവുടമയ്ക്കാകും. ബോധപൂര്‍വം കൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുക.

ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സബ് രജ്സ്ട്രാര്‍മാര്‍ക്ക് ഒരിക്കലും പൂര്‍ണമായി ഗ്രാറ്റ്വിവിറ്റി ലഭിക്കാറില്ല എന്ന് ഉദ്യേഗസ്ഥര്‍ പറയുന്നു. ഗ്രാറ്റ്വിവിറ്റിയില്‍ നിന്നാണ് പലപ്പോഴും ഇതിന്റെ ബാധ്യത ഈടാക്കിയിരുന്നത്.സംസ്ഥാനത്ത് 315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവില ഈടാക്കിയിട്ടുണ്ടോ മുദ്രപ്പത്രവില കണക്കാക്കിയതില്‍ പിശകുണ്ടോ, ആധാരത്തിന്റെ സ്വഭാവം നിര്‍ണയിച്ചതില്‍ തെറ്റുണ്ടോ, എന്തെങ്കിലും ഇളവ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് നിയമപരമാണോ തുടങ്ങിയവ പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....