കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണം. ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷ അനുസരിച്ച് വേനൽമഴ രണ്ട് ദിവസത്തിനുള്ളിൽ വന്നേക്കും. പക്ഷേ വേനൽമഴ വരുന്നതിന്റെ ഭാ​ഗമായിട്ടുള്ള മൂടിക്കെട്ടലുകൾ ഉൾപ്പെടെ വരുന്നത് കൊണ്ട് വല്ലാത്ത രീതിയിലുള്ള ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോ​ഗത്തിന് ശേഷമാണ് ലോക്ക് ഡൗണിന് സമാനമായ ജാ​ഗ്രത പൊതുജനം പാലിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. പകൽ 11 മണിമുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെുള്ള സമയത്ത് പരമാവധി സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. ഉഷ്ണ തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...