ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തൃശൂ‌‍‌ർ: ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. കണക്കിൽ തെറ്റുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്തു കൊടുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്. സർക്കാരിന് അതിൽ പങ്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ ക്രമീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും മന്ത്രിയുടെ പ്രതികരണം. കണക്കുകൾ എപ്പോഴും കൃത്യമായിരിക്കണം എന്നതാണ് എൽഡിഎഫ് നയം. പാർട്ടിക്ക് അകത്തുപോലും കണക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം.

പൈസ എടുക്കുന്നതിൽ ചില ആളുകൾ ചില വേലത്തരങ്ങൾ കാണിക്കും. അത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. സർക്കാർ സംവിധാനങ്ങളോ മന്ത്രിയോ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല. അതിന്റെ യാത്രയിൽ കെഎസ്ആർടിസി പോലും നമ്മൾ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിൽ നിന്നൊക്കെ പൈസ അടിച്ചുമാറ്റുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മുതല് മോഷ്ടിച്ചവർ അനുഭവിക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് നടന്ന മോഷണം അല്ല ഇതെന്നും മന്ത്രി കെ ബി ഗണേഷ് കുമാ‍‍‍ർ‍ വ്യക്തമാക്കി.

ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ പിഴവ് വന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ കെ ജയകുമാ‍ർ ഇന്ന് സമ്മതിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും ദേവസ്വം പ്രസി‍ഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...