സഹകരണ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മന്ത്രി എം ലിജു പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ‘ആശ്വാസ് 2026’ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപെട്ട് നിരവധി പരാതികൾ വന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ്സ ർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്നും ലിജു വ്യക്തമാക്കി.

ലഹരി മാഫിയകളെ തുടച്ചുനീക്കാൻ കേരള എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. എക്സൈസിന് നിരവധി പരിമിതികളുണ്ട്. ഉദ്യോഗസ്‌ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് എന്നിവയിലെല്ലാം പരിമിതിയുണ്ട്. ഒരു മോഡൽ ഓഫീസ് എക്സൈസിനില്ല. തണ്ടറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പുതിയ മദ്യ നയം ഉണ്ടാകും. ബജറ്റിന് ശേഷo ചർച്ച തുടങ്ങും. കേരളത്തിന് പ്രയോജപ്രദമായ നയമായിരിക്കുമുണ്ടാകുകയെന്നും മന്ത്രി വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...