തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്‌ഐ നേതാക്കളും. 2011 ല്‍ വടകര തപാല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഗണിച്ചാണ് കേസ്. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കള്‍ ചേര്‍ന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്.
പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണിത്. തപാല്‍ വകുപ്പാണ് പരാതിക്കാര്‍. 3,80,000 രൂപയാണ് പിഴയിനത്തില്‍ അടച്ചത്. വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 2011 ജനുവരി 19 ന് നടന്ന മാര്‍ച്ചില്‍ ആയിരുന്നു അതിക്രമം ഉണ്ടായത്. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു അന്ന് മാര്‍ച്ച് നടത്തിയത്.