മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് മന്ത്രി മോൻസ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുമ്പ് തൃപ്തികരമായ പരിശോധന നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധന നടന്നു. തുടർന്ന് നടന്ന ചർച്ചയിൽ കേരളം ആശങ്കകൾ അടക്കം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇപ്പോൾ നടന്ന പരിശോധന തൃപ്തികരമാണ്. പക്ഷെ കുറച്ച് കൂടി വിശദമായ പരിശോധന വേണം. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന പരിശോധന നടക്കണം. തുടർ പരിശോധനകൾ വേണം എന്ന ആവശ്യം ആണ് കേരളം ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. നിലവിലെ പരിശോധന റിപ്പോർട്ട്‌ അനുസരിച്ചു തുടർ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തിയിരുന്നു. ഒരുദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലുള്ള ആശങ്ക സംസ്ഥാന സർക്കാർ പ്രതിനിധികളായ ഉദ്യോഗസ്ഥർ വിദഗ്ധ സമിതിയെ അറിയിച്ചിട്ടുണ്ട്. ഘടനാപരമായ പരിശോധന അടക്കം വിശദമായ പരിശോധന നടക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം ഒത്തുതീർപ്പായി

0
പാലക്കാട്‌: പാലക്കാട്‌ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം അവസാനിപ്പിച്ചു....