Sunday, May 4, 2025 2:25 pm

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഐഎം – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു. വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല. താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ചെന്നൈയിലെ ഓഫീസിലാണ് വീണയുടെ മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കന്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക​ജാ​ല​ക സം​വി​ധാ​നം പ​രി​ഷ്ക​രി​ക്ക​ണം : എ​ച്ച്എ​സ്എ​സ്ടി​എ

0
പ​ത്ത​നം​തി​ട്ട : പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക ജാ​ല​ക സം​വി​ധാ​നം...

ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

0
ഇടുക്കി: ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ എത്തും. വിവാദത്തെ തുടർന്ന് മാറ്റിവച്ച...

ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു വീണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

0
കോ​ന്നി : ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു...

ജംഷഡ്പൂരിൽ സർക്കാർ ആശുപത്രിയുടെ ഇടനാഴി തകർന്ന് രണ്ടു മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ഇടനാഴിയുടെ ഒരു ഭാഗം...