ആധാർ സൂക്ഷിച്ച് ഉപയോഗിക്കുക, അശ്രദ്ധ കാരണം ജയിലിൽ വരെ ആയേക്കാം

For full experience, Download our mobile application:
Get it on Google Play

ആധാർ എന്നത് ഒരു ഇന്ത്യൻ പൗരന്റെ പ്രധാന രേഖയാണ്. നിരവധി സ്ഥലങ്ങളിൽ ഇവ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇങ്ങനെ നൽകുമ്പോൾ ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ആധാർ കാർഡ് തട്ടിപ്പ് ഈ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.  സാമ്പത്തിക നഷ്ടം, ഐഡൻ്റിറ്റി മോഷണം, അനധികൃത ആവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ഈ തട്ടിപ്പുകളുടെ പിന്നിലുള്ള കാരണങ്ങളാണ്.  അതേസമയം നിങ്ങളുടെ ആധാർ നമ്പർ അറിഞ്ഞതുകൊണ്ട് മാത്രം ആർക്കും നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. എന്നാൽ മറ്റുവഴികളിലൂടെ പണം തട്ടാൻ തട്ടിപ്പുകാർ ശ്രമിക്കും. 2016-ലെ ആധാർ നിയമത്തിൽ  ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് നൽകിയിരിക്കുന്ന ക്രിമിനൽ കുറ്റങ്ങളും പിഴകളും താഴെ കൊടുക്കുന്നു
1. എൻറോൾമെൻ്റ് സമയത്ത് തെറ്റായ ഡെമോഗ്രാഫിക് അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ നൽകിയുള്ള ആൾമാറാട്ടം കുറ്റകരമാണ്. ഇതിന് 3 വർഷം വരെ തടവോ രൂപ വരെ പിഴയോ. 10,000/- രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കും.
2. ആധാർ നമ്പർ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ മാറ്റി കൊണ്ട് ആധാർ നമ്പർ ഉടമയുടെ ഐഡൻ്റിറ്റി സ്വന്തമാക്കുന്നത് ഒരു കുറ്റമാണ് – 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും
3. ഒരു പൗരന്റെ ഐഡൻ്റിറ്റി വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള ഏജൻസിയായി നടിക്കുന്നത് ഒരു കുറ്റമാണ് – 3 വർഷം വരെ തടവോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.

4. എൻറോൾമെൻ്റ്  വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ മനഃപൂർവം മറ്റുള്ളവർക്ക് കൈമാറുന്നത് കുറ്റമാണ് – 3 വർഷം വരെ തടവോ  1 ലക്ഷം രൂപ വരെ പിഴയോ ഉള്ള കുറ്റമാണ്.
.5. സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിലേക്ക് (സിഐഡിആർ) അനധികൃതമായി പ്രവേശിക്കുന്നതും ഹാക്കിംഗ് നടത്തുന്നതും ഒരു കുറ്റമാണ് – 10 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും.
6. സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റാ ശേഖരത്തിലെ ഡാറ്റയിൽ കൃത്രിമം കാണിക്കുന്നത് കുറ്റമാണ് – 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
7. ഒരു വ്യക്തിയുടെ വിവരങ്ങൾ  സ്ഥാപനം അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റമാണ്. ഒരു വ്യക്തിയുടെ കാര്യത്തിൽ 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ലാഭിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....