Saturday, July 5, 2025 5:38 am

ചേരുവ പാടശേഖരത്ത് വിത്തിടീല്‍ മഹോത്സവം കൃഷി മന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമണ്‍ ചേരുവ പാടശേഖരത്ത് ‘കൊടുമണ്‍ റൈസ് ‘ ബ്രാന്‍ഡിന് വേണ്ടിയുള്ള മനുരത്‌ന ഇനം വിത്തുവിതച്ച് വിത്തിടീല്‍ മഹോത്സവം കൃഷി മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. കാര്‍ഷിക മേഖലയില്‍ ആധുനികവത്ക്കരണവും യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കൃഷി അനുബന്ധ മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതായി കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.

പുതുതലമുറ കൃഷിയെ കൈയൊഴിയാതിരിക്കാനും കര്‍ഷകര്‍ക്ക് ഗുണകരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൃഷിയില്‍ നിന്ന് കര്‍ഷകന് 50 ശതമാനം വരുമാനം ഉറപ്പാക്കുന്നതിന് ഉത്പാദനം, സംസ്‌ക്കരണം, വിപണനം എന്നീ മേഖലയില്‍ കാലോചിതമായ നവീകരണം സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.

വിഷരഹിതമായ ഭക്ഷ്യ വസ്തുകളുടെ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്ത നേടുന്നതിന് ബൃഹത്തായ പദ്ധതികളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്. നെല്‍കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ വിഷരഹിത നെല്ല് ഉത്പാദത്തിന് ഉപയോഗിക്കാന്‍വേണ്ടി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ വലിയ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തരിശ് കിടന്ന കൃഷി ഭൂമിയില്‍ കൃഷി ഇറക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയം നേടുകയും പുതുതലമുറയ്ക്ക് ഉള്‍പ്പെടെ കൃഷിയില്‍ നിന്ന് ഫലവത്തായ വരുമാനം നേടാനായതായും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ‘കൊടുമണ്‍ റൈസ് ‘ എന്ന ബ്രാന്‍ഡ് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതിന് ഉതകുന്ന ഉത്പാദന, സംസ്‌ക്കരണ, വിപണന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതായി അറിയുന്നതില്‍ സന്തോഷമുള്ളതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണിലെ കര്‍ഷക തൊഴിലാളികളെയും, കൊടുമണ്‍ കാര്‍ഷിക കര്‍മ്മ സേനാ പ്രവര്‍ത്തകരെയും മന്ത്രി പി.പ്രസാദും, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ചേര്‍ന്ന് ആദരിച്ചു.

കൊടുമണ്‍ കാര്‍ഷിക കര്‍മ്മ സേന ഉത്പാദിപ്പിച്ച വിവിധ തൈകള്‍ കൃഷിക്കാര്‍ക്ക് മന്ത്രി വിതരണം ചെയ്തു. കൊടുമണ്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച ഉമ, ജ്യോതി വിത്തുകള്‍ നെല്‍കര്‍ഷകര്‍ക്ക് മന്ത്രി സൗജന്യമായി വിതരണം ചെയ്തു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ നിലം ഉഴുന്നതിനുള്ള ടില്ലര്‍ കാര്‍ഷിക കര്‍മ്മ സേനയ്ക്ക് മന്ത്രി കൈമാറി.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാപ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമകുഞ്ഞ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വിപിന്‍കുമാര്‍, എ.ജി ശ്രീകുമാര്‍, എന്‍.വിജയന്‍ നായര്‍, കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍ സലീം, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടറായ ലൂയിസ് മാത്യു, എലിസമ്പത്ത് തമ്പാന്‍, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്.ആദില തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...