ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിങ്ങൾക്ക് ശല്യമാകുന്നുണ്ടോ ? എങ്കിൽ പരിഹാരമുണ്ട്

For full experience, Download our mobile application:
Get it on Google Play

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും. പലരും വ്യത്യസ്ത ഗ്രൂപ്പുകളിൽ അംഗമായിരിക്കും. അവയിൽ ഫ്രണ്ട്സ് ഗ്രൂപ്പുകളും ഫാമിലി ഗ്രൂപ്പുകളും ഒഴിവ് സമയങ്ങളിൽ നമ്മുടെ നേരംപോക്കാവാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഗ്രൂപ്പുകളിലെ മെസേജുകൾ ബുദ്ധിമുട്ടുണ്ടാക്കാറില്ലെ…കൂടാതെ പരിചയമില്ലാത്ത ആളുകളുള്ള ഗ്രുപ്പുകളിൽ നിങ്ങൾ ആഡ് ചെയ്യപ്പെടാറില്ലെ….

എങ്കിൽ ഇനി വിഷമിക്കേണ്ട ഇതിനെല്ലാം പരിഹാരമുണ്ട്. വാട്സ് ആപ്പ് സെറ്റിങ്സുകളെ കുറിച്ച് ഒന്ന് മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും. ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടാതിരിക്കാനുള്ള മാർഗമിതാണ് ; വാട്സ് ആപ്പ് settings തെരഞ്ഞെടുക്കുക. ശേഷം Account ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന പേജിൽ നിന്ന് Privacy ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ Group ഓപ്ഷൻ കാണാം.

അതിൽ താഴെയുള്ള മൂന്ന് ഓപ്ഷനുകൾ ഉണ്ടാകും. 1. Everyone 2. My contacts 3. My contacts except ഇതിൽ Everyone തെരഞ്ഞെടുത്താൽ നിങ്ങളെ നിങ്ങളുടെ സമ്മതമില്ലാതെ ഏത് ഗ്രൂപ്പിലും അംഗമാക്കാം. My contacts ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കു മാത്രമെ നിങ്ങളെ ഗ്രുപ്പുകളിൽ ചേർക്കാൻ കഴിയൂ.

ഇവയെ കൂടാതെ മൂന്നാമതായി മറ്റൊരു ഓപ്ഷനുണ്ട് My contacts except . ഈ ഓപ്ഷൻ തെരഞ്ഞെടുത്താൽ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള നിങ്ങൾക്ക് താൽപര്യമില്ലാത്ത വ്യക്തികളെ ഒഴിവാക്കി സെറ്റിങ് ക്രമീകരിക്കാൻ സാധിക്കും. അവർക്ക് ഒരിക്കലും നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയില്ല. Settings -Account – Privacy – Group തുടർച്ചയായി ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾ ബുദ്ധിമുട്ടായാൽ ഗ്രൂപ്പ് Mute ചെയ്യാനുള്ള ഓപ്ഷനും വാട്സ് ആപ്പിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...