1000 കിലോ തൂക്കമുള്ള കാട്ടുപോത്ത് ചത്തത് ആനയുടെ ആക്രമണത്തിലോ ? അന്വേഷണം തുടരും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം തെന്മല മാമ്പഴത്തറ വനത്തില്‍ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയതില്‍ അന്വേഷണം തുടരും. കാട്ടാനയുടെ ആക്രമണത്തിൽ കാട്ടുപോത്ത് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാനായില്ല. ആയിരം കിലോ തൂക്കം വരുന്ന കാട്ടുപോത്തിന്റെ ജഡം നാല് ദിവസം മുന്‍പാണ് വനപാലകര്‍ കണ്ടെത്തിയത്.

കോന്നി വനംഓഫീസിലെ വെറ്റിനറി ഡോക്ടർ ശ്യാം, കൊല്ലം ജില്ലാ ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപോത്തിന്റെ ജഡം വനത്തില്‍ പോസ്റ്റ്മോർട്ടം ചെയ്തത്. കാട്ടാനയുടെ ആക്രമണത്തിലാണ് കാട്ടുപോത്ത് കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനമെങ്കിലും പോസ്റ്റുമോർട്ടത്തില്‍ ഇത് സ്ഥിരീകരിക്കാനായില്ല. ആനയുടെ അടിയേറ്റാല്‍ കാട്ടുപോത്തിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടാകും.

എന്നാലിവിടെ അത് കണ്ടെത്താനായില്ല. മുറിവുകളൊന്നുമില്ല. വിശദമായ പരിശോധനാഫലം വന്നാല്‍ മാത്രമേ ഇനി വ്യക്തത വരുകയുളളു. ഈ പ്രദേശത്തു സ്ഥിരമായി കാണുന്ന കാട്ടാനയെയാണ് ആദ്യം സംശയിച്ചിരുന്നത്. വനത്തിനുള്ളിൽ നാരങ്ങാചാൽ എന്നറിയപ്പെടുന്ന അരുവിയോട് ചേർന്നാണ് മൂന്നുദിവസം മുന്‍പ് കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...